fidel castro funeral

സാന്റിയാഗോ: ക്യൂബന്‍ വിപ്ലവനക്ഷത്രം ഫിഡല്‍ കാസ്‌ട്രോ ഇനി ഓര്‍മ്മയാകും. ജനലക്ഷങ്ങളുടെ സാന്നിധ്യത്തില്‍ കാസ്‌ട്രോയ്ക്ക് കണ്ണീരോടെ വിട നല്‍കി.

കാസ്‌ട്രോയുടെ ചിതാഭസ്മം സാന്റിയാഗോ ഡിക്യൂബയില്‍ സംസ്‌കരിച്ചു. കാസ്‌ട്രോ തന്റെ വിപ്ലവ യാത്രക്ക് തുടക്കം കുറിച്ച സാന്‍ഡിയാഗോയിലായിരുന്നു സംസ്‌കാര ചടങ്ങുകള്‍ നടന്നത്.

സാന്റിയാഗോയിലെ സ്വകാര്യ സെമിത്തേരിയില്‍ രാവിലെ ഏഴിന് ആരംഭിച്ച ചടങ്ങുകള്‍ വളരെ ലളിതമായിരുന്നു. കുടുംബാംഗങ്ങളും അധികൃതരും മാത്രം പങ്കെടുത്ത ചടങ്ങില്‍ പ്രസംഗങ്ങള്‍ ഒഴിവാക്കിയിരുന്നു.

സെമിത്തേരിയിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ലായിരുന്നു. ഒരു മണിക്കൂര്‍ നീണ്ട സംസ്‌കാര ചടങ്ങുകള്‍ തല്‍സമയം സംപ്രേഷണം ചെയ്തിരുന്നു.

ക്യൂബയുടെയും ലാറ്റിനമേരിക്കയുടെയും വിമോചന നായകരില്‍ ഒരാളായ ഹോസേ മാര്‍ട്ടിയുടെ സ്മാരകത്തിന് സമീപമായിരിക്കും കാസ്‌ട്രോ ഇനി വിശ്രമിക്കുന്നത്.

castro

Top