ഓഫ് റോഡ് വാഹനമായ റോക്‌സറിനെതിരെ ഫിയറ്റ് ക്രൈസ്‌ലര്‍ രംഗത്ത്

mahindra roxer-suv

ഹീന്ദ്രയുടെ ഓഫ് റോഡ് വാഹനമായ റോക്‌സറിനെതിരെ ഫിയറ്റ് ക്രൈസ്‌ലര്‍ രംഗത്ത്. മഹീന്ദ്ര യു എസ് വിപണിയില്‍ അവതരിപ്പിച്ച വാഹനമാണ് റോക്‌സര്‍. ഫിയറ്റ് നിര്‍മിച്ച പഴയകാല ജീപ്പുമായി റോക്സറിനു സാമ്യമുണ്ടെന്നു കാണിച്ച് യുഎസ് ഇന്റര്‍നാഷണല്‍ ട്രേഡ് കമ്മീഷനില്‍ റോക്സറിനെതിരെ പരാതി കൊടുത്തിരിക്കുകയാണ് അമേരിക്കന്‍ വാഹനനിര്‍മാതാക്കള്‍.

ഇന്ത്യയില്‍ മഹീന്ദ്രയുടെ ജനപ്രീതി നേടിയ മോഡലായ ഥാറിനെ അടിസ്ഥാനമാക്കിയാണ് റോക്സറിനെ നിര്‍മിച്ചിരിക്കുന്നത്. ജീപ്പിന്റെ ജന്മനാടായ അമേരിക്കയില്‍ ഇത്തരമൊരു നിയമയുദ്ധം ഉണ്ടായേക്കുമെന്നുള്ള ധാരണയില്‍ പലമാറ്റങ്ങളും വരുത്തിയാണ് റോക്സറിനെ മഹീന്ദ്ര പുറത്തിറക്കിയത്.

Top