രാജ്യത്ത് കൊവിഡ് കേസുകളില്‍ കുറവ്

രാജ്യത്ത് കൊവിഡ് കേസുകളില്‍ കുറവ്. കേസുകള്‍ കുറഞ്ഞെങ്കിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടി.2.89 ശതമാനമാണ് ടിപിആര്‍. ഇന്നലെ 2.73 ശതമാനമായിരുന്നു. 24 മണിക്കൂറിനിടെ, രാജ്യത്ത്12,899 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 15 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്ര, കേരളം, ദില്ലി എന്നിവിടങ്ങളില്‍ കൊവിഡ് കേസുകള്‍ ഉയര്‍ന്ന് തന്നെ തുടരുകയാണ്.

കേരളത്തില്‍ ഇന്നലെ 3,376 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 11 കൊവിഡ് മരണവും സ്ഥിരീകരിച്ചു. 838 കേസുകള്‍ എറണാകുളത്തും 717 കേസുകള്‍ തിരുവനന്തപുരത്തും 399 കേസുകള്‍ കോട്ടയത്തും 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചു.

Top