ഉത്തര്‍പ്രദേശില്‍ ബസും വാനും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥികള്‍ അടക്കം 7 പേര്‍ മരിച്ചു

ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശില്‍ ബസും വാനും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥികള്‍ അടക്കം 7 പേര്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ ബുദൗണിലാണ് വാഹനാപകടം. സ്‌കൂള്‍ ബസും സ്‌കൂള്‍ വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അഞ്ച് വിദ്യാര്‍ത്ഥികളും ഒരു ഡ്രൈവറും ഉള്‍പ്പെടെ 7 പേരാണ് മരിച്ചത്.

നബിഗഞ്ച് റോഡില്‍ ഇന്ന് രാവിലെയായിരുന്നു അപകടം. സമീപത്തെ മിയോണ്‍ ഗ്രാമത്തില്‍ നിന്ന് എസ്ആര്‍പി ഇംഗ്ലീഷ് സ്‌കൂളിലേക്ക് വിദ്യാര്‍ത്ഥികളുമായി വരികയായിരുന്ന വാഹനങ്ങള്‍ കൂട്ടിയിടിക്കുകയായിരുന്നു.

ഡ്രൈവര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. പരിക്കേറ്റ 16 ഓളം വിദ്യാര്‍ത്ഥികളെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടകാരണം അറിവായിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Top