പ്രതിരോധ മരുന്നിനെതിരെ പ്രചരണം; ജേക്കബ് വടക്കുംചേരിക്കെതിരെ കേസെടുത്തു

തൃശൂര്‍: എലിപ്പനിയ്‌ക്കെതിരെയുള്ള പ്രതിരോധ മരുന്ന് ആരോഗ്യത്തിന് ദോഷം ചെയ്യുമെന്ന് സോഷ്യല്‍മീഡിയ വഴി പ്രചരണം നടത്തിയ ജേക്കബ് വടക്കുംചേരിക്കെതിരെ പൊലീസ് കേസെടുത്തു. ഡിജിപിയുടെ നിര്‍ദ്ദേശപ്രകരമാണ് കേസെടുത്തിരിക്കുന്നത്.

എലിപ്പനി വ്യാപകമായി പടരുന്ന സാഹചര്യത്തില്‍ പ്രതിരോധ മരുന്നിനെതിരെ വ്യാജപ്രചരണം നടത്തുന്ന ജേക്കബ് വടക്കുംചേരിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി കെ.കെ.ശൈലജ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു.

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ വ്യാജപ്രചരണം നടത്തുന്നുവെന്നാണ് മന്ത്രി പരാതിയില്‍ വ്യക്തമാക്കിയിരുന്നത്. പ്രളയത്തിന് പിന്നാലെയാണ് കേരളത്തിലെ ചില മേഖലകളില്‍ എലിപ്പനി പടര്‍ന്നു പിടിച്ചിരിക്കുന്നത്. തുടര്‍ന്നാണ് പ്രതിരോധ മരുന്ന് കഴിക്കാന്‍ ആരോഗ്യവകുപ്പ് പ്രചരണം ആരംഭിച്ചത്. വ്യാപകമായി പ്രതിരോധ മരുന്ന് വിതരണം ചെയ്യുകയും ബോധവത്കരണം ജനങ്ങളില്‍ നടത്തുകയും ചെയ്തിരുന്നു. ഇതിനിടെയാണ് പ്രതിരോധ മരുന്നിനെതിരെ ജേക്കബ് വടക്കുംചേരി രംഗത്തെത്തിയത്.

Top