ദിവസങ്ങളുടെ വ്യത്യാസത്തില്‍ പനി ബാധിച്ച് സഹോദരങ്ങള്‍ മരിച്ചു; അമ്മയും ചികിത്സയില്‍

കാസര്‍കോട്: ദിവസങ്ങളുടെ വ്യത്യാസത്തില്‍ പനി ബാധിച്ച് സഹോദരങ്ങളായ രണ്ട് കുട്ടികള്‍ മരിച്ചു. കാസര്‍കോട് ബദിയെടുക്ക കന്യംപാടിയിലാണ് സംഭവം അബൂബക്കര്‍ സിദ്ധിഖ് എന്നയാളുടെ കുട്ടികളാണ്് മരിച്ചത്.

എട്ട് മാസം പ്രായമായ സിദ്ധിഖിന്റെ മകള്‍ സിദത്തുല്‍ മുന്‍ത്തഹ ഇന്നലെ മരിച്ചിരുന്നു. അഞ്ച് മാസം പ്രായമായ മകന്‍ സിനാന്‍ ഇന്ന് രാവിലെയാണ് മരിച്ചത്. പനി ബാധിച്ച് ഇരുവരും മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കുട്ടികളുടെ അമ്മയും പനി ബാധിച്ച് ചികിത്സയിലാണ്. ഇവരെ ആരോഗ്യ വകുപ്പ് നിരീക്ഷിക്കുന്നുണ്ട്. മൂവര്‍ക്കും എന്ത് തരം പനിയാണ് ബാധിച്ചതെന്ന് സ്ഥിരീകരിച്ചിട്ടില്ല.

Top