സംസ്ഥാനത്ത് എലിപ്പനി പടര്‍ന്ന് പിടിക്കുന്നു; കോഴിക്കോട് ഒരാള്‍ കൂടി മരിച്ചു

death-hand

തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി പടര്‍ന്ന് പിടിക്കുകയാണ്. സംസ്ഥാനത്ത് ഇന്നും പനി മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ദുരിതാശ്വാസപ്രവര്‍ത്തകനായ കോഴിക്കോട് എരഞ്ഞിക്കല്‍ സ്വദേശി അനില്‍കുമാറാണ് പനി ബാധിച്ച് മരിച്ചത്. എലിപ്പനി ലക്ഷണങ്ങളോടെ ചികില്‍സയിലായിരുന്നു ഇയാള്‍.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തയാളായിരുന്നു അനില്‍കുമാര്‍. ഇതോടെ ആഗസറ്റ് മുതല്‍ ഇതുവരെ എലിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 58 ആയി. ഇതില്‍ ഇന്നലെ മരിച്ച മൂന്നു പേരുള്‍പ്പെടെ 10 മരണങ്ങള്‍ എലിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

Top