ഇന്ധന വിലയില്‍ ഇന്നും നേരിയ കുറവ്

കൊച്ചി: ഇന്ധന വിലയില്‍ ഇന്നും നേരിയ കുറവ്. പെട്രോള്‍ ലിറ്ററിന് 14 പൈസയുടെ കുറവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഡീസലിന് ഒന്‍പത് പൈസും കുറഞ്ഞു.

കൊച്ചിയില്‍ 80.50 രൂപയായിരുന്നു ഒരു ലിറ്റര്‍ പെട്രോളിന്റെ വില ഇന്ന് 80.36 ആയി കുറഞ്ഞു. ഡീസലിന് ലിറ്ററിന് 76.94 യില്‍ നിന്ന് 76.85 ആയി മാറി. തിരുവനന്തപുരത്ത് പെട്രോള്‍ വില 81.94 രൂപ യില്‍ നിന്ന് 81.80 ആയി .ഡീസല്‍ വില 78.43ല്‍ നിന്ന് 78.34ല്‍ എത്തി. കോഴിക്കോട്ട് പെട്രോള്‍ വില 80.86ല്‍ നിന്ന് 80.72 ആയാണ് കുറഞ്ഞത്. ഡീസല്‍ വില 77.30ല്‍ നിന്ന് 77.21ല്‍ എത്തി.

Top