ഉത്സവ സീസൺ; പെറാക്കിന്റെ 2,000 യൂണിറ്റുകള്‍ നിരത്തിലെത്തിച്ചു

ത്സവ സീസണിന്റെ ഭാഗമായി കമ്പനി പെറാക്കിന്റെ 2,000 യൂണിറ്റ്  ഡെലിവറികള്‍ രേഖപ്പെടുത്തി.  2020 ഒക്ടോബറില്‍ ഇതാദ്യമായാണ് കമ്പനി ഇത്രയധികം യൂണിറ്റുകളുടെ വിൽപ്പന രേഖപ്പെടുത്തുന്നത്. വാസ്തവത്തില്‍, ജാവ അവരുടെ മൂന്ന് മോട്ടോര്‍സൈക്കിളുകളില്‍ 2,000 -ല്‍ അധികം യൂണിറ്റുകള്‍ ഒരു മാസത്തില്‍ വിതരണം ചെയ്യുന്നത് ഇതാദ്യമാണ്.

നവരാത്രി പോലെ തന്നെ ദീപാവലി ദിനത്തിലും മികച്ച വില്‍പ്പനയാണ് കമ്പനി പ്രതീക്ഷിക്കുന്നത്. പെറാക്കിന്റെ ഡെലിവറികള്‍ ജാവ  ഈ വര്‍ഷം ജൂലൈയിലാണ് ആരംഭിച്ചത്. കമ്പനി നിരയിലെ ഏറ്റവും ചെലവേറിയ മോഡലാണിത്. ജൂലൈയില്‍ 569 യൂണിറ്റായിരുന്ന വില്‍പ്പന, ഓഗസ്റ്റില്‍ 1,353 യൂണിറ്റായും പിന്നീട് 2020 സെപ്റ്റംബറില്‍ 2,121 യൂണിറ്റായും ഉയര്‍ന്നു. ജാവ, ജാവ 42 -ലും ഒരേ ബിഎസ് VI 293 സിസി, സിംഗിള്‍ സിലിണ്ടര്‍ ഫോര്‍ സ്ട്രോക്ക് ലിക്വിഡ്-കൂള്‍ഡ് എഞ്ചിനാണ് കരുത്ത് നല്‍കുന്നത്. ഈ എഞ്ചിന്‍ 26.51 bhp കരുത്തും 27.05 Nm torque ഉം ഉല്‍പാദിപ്പിക്കും. 6 സ്പീഡ് ആണ് ഗിയര്‍ബോക്സ്.

അതേസമയം ജാവ പെറാക്കില്‍ ബിഎസ് VI 334 സിസി സിംഗിള്‍ സിലിണ്ടര്‍, ഫോര്‍ സ്ട്രോക്ക് ലിക്വിഡ്-കൂള്‍ഡ് DOHC എഞ്ചിനാണ് കരുത്ത്. ഈ എഞ്ചിന്‍ പരമാവധി 30.64 bhp കരുത്തും 32.74 Nm torque ഉം സൃഷ്ടിക്കുന്നു. 6 സ്പീഡ് ഗിയര്‍ബോക്സുമായി എഞ്ചിന്‍ ജോടിയാക്കുന്നു. ജാവ, ജാവ 42 മോഡലുകളില്‍ നിന്നും വളരെ വ്യത്യസ്തമായ ഡിസൈനിലാണ് പെറാക്ക് വിപണിയില്‍ എത്തുന്നത്. രൂപത്തില്‍ ജാവയുടെ മോഡിഫൈഡ് പതിപ്പാണെന്ന് തോന്നിപ്പിക്കുന്ന ഡിസൈനാണ് പെറാക്കിന് ലഭിച്ചിരിക്കുന്നത്.

ക്ലാസിക് ലെജന്റ്സ് നിലവില്‍ ജാവ, ജാവ 42, പെറാക് എന്നിങ്ങനെ മൂന്ന് മോഡലുകള്‍ ഇന്ത്യയില്‍ വില്‍ക്കുന്നു. ജാവയുടെ വില 1.73 ലക്ഷം രൂപയും, ജാവ 42 -ന് 1.60 ലക്ഷം രൂപ മുതല്‍ 1.74 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. ജാവ പെറാക്കിന് 1,94,500 രൂപയാണ് എക്സ്ഷോറൂം വില.

 

Top