ഉത്സവകാല ഒാഫറുകൾ; ഇ-കൊമേഴ്സ് വ്യാപാരം കടന്നത് 10,000 കോടി

കൊച്ചി: ഉത്സവകാലമായതിനാൽ ഇ-കൊമേഴ്സ് കമ്പനികൾ കുടുതൽ ഓഫറുകൾ അവതരിപ്പിച്ചിരുന്നു.

ഉത്സവകാല ഒാഫറുകൾക്ക് തുടക്കം കുറിച്ച് ഇ-കൊമേഴ്സ് കമ്പനികൾ സെപ്റ്റംബർ 20 മുതൽ 24 വരെ നടത്തിയ വിൽപ്പനയിൽ വ്യാപാരം 10,000 കോടി കടന്നു.

ഫ്ലിപ്കാർട്ട്, ആമസോൺ, പേടിഎം മാൾ, സ്നാപ്ഡീൽ തുടങ്ങിയ ഇ-കൊമേഴ്സ് സൈറ്റുകളാണ് വിൽപ്പന ഗംഭീരമാക്കിയത്.

ഇക്കുറി ആമസോണിനെ വെട്ടി ഫ്ലിപ്കാർട്ടാണ് ഏറെ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.

ദീപാവലിയോടെ അവസാനിക്കുന്ന ഈ ഷോപ്പിങ് സീസണിൽ 15,000 കോടി രൂപയിലധികം വിൽപ്പനയാണ് ലക്ഷ്യംവയ്ക്കുന്നത്.

‘ബിഗ് ബില്യൺ ഡേ’ എന്ന പേരിലായിരുന്നു ഫ്ലിപ്കാർട്ടിന്റെ ഷോപ്പിങ് ഉത്സവം. ‘ഗ്രേറ്റ് ഇന്ത്യൻ’ എന്ന പേരിൽ വിൽപ്പന നടത്തിയ ആമസോൺ രണ്ടാം സ്ഥാനത്തും പേടിഎം മൂന്നാം സ്ഥാനത്തുമാണ്.

സ്മാർട്ട് ഫോണാണ് ഇക്കുറിയും ഉത്സവ വിൽപ്പനയിൽ മുന്നിൽ നിന്നിരുന്നത് അതേസമയം ഒരു കമ്പനിക്കും ലക്ഷ്യംവച്ചിരുന്ന നേട്ടം സ്വന്തമാക്കാനായില്ല.

‘ബിഗ് ബില്യൺ ഡെയ്സി’ലൂടെ മൊത്ത വിൽപ്പനയിലും ഉപഭോക്താക്കളുടെ എണ്ണത്തിലും മികച്ച വളർച്ചയുണ്ടായെന്നും കിച്ചൺ, ഹോം അപ്ലയൻസസ് വിഭാഗങ്ങളിലും ഒന്നാമതെത്തിയെന്നും ഫ്ലിപ്കാർട്ട് സി.ഇ.ഒ. കല്യാൺ കൃഷ്ണമൂർത്തി പറഞ്ഞു.

കഴിഞ്ഞ വർഷം 3,000 കോടി രൂപയായിരുന്നു ഫ്ളിപ്‌ കാർട്ടിന്റെ ഉത്സവകാല മൊത്ത വിൽപ്പന.

ഇത്തവണ ഇത് 6,000 കോടി രൂപ മുതൽ 6,500 കോടി വരെയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആമസോൺ വിൽപ്പനയെകുറിച്ചുള്ള കണക്കുകൾ വെളിപ്പെടുത്തിയിട്ടില്ല.

Top