ഫെറാരിയുടെ വിജയകരമായ കാലഘട്ടത്തിന്റെ തുടക്കമായ ആദ്യ മോഡല്‍ ലേലത്തിന്

ലണ്ടന്‍: 1966 ല്‍ നിര്‍മ്മിച്ച ഫെരാരിയുടെ ആദ്യ മോഡല്‍ ലേലത്തിന്. വെസ്റ്റ്മിന്‍സ്റ്ററിലെ റോയല്‍ ഹോള്‍ട്ടികള്‍ച്ചറല്‍ ഹാളില്‍ പ്രശസ്ത ലേല നടത്തിപ്പുകാരായ ‘കോയ്‌സ്’ ആണ് ലേലം സംഘടിപ്പിച്ചിരിക്കുന്നത്. ഫെറാരിയുടെ ഏറ്റവും മനോഹരമായ 12സിലിണ്ടര്‍ കാറാണ് ഈ മോഡലെന്ന് കോയ്‌സ് സിഇഒ ക്രിസ് റൂട്ട്‌ലെഡ്ജ് പറഞ്ഞു.

ഫെറാരിയുടെ വിജയകരമായ കാലഘട്ടത്തിന്റെ തുടക്കം കൂടിയായിരുന്ന 1966ല്‍ നിര്‍മ്മിച്ച ഈ കാര്‍ അമേരിക്കക്കാരനായ ഗോര്‍ഡന്‍ വാള്‍ക്കര്‍ വാങ്ങി.

1980 കളുടെ അവസാനം കാര്‍ ആല്‍ബര്‍ട്ട് ഒബ്രിസ്റ്റിന്റെ സ്വിസ് കളക്ഷന്റെ ഭാഗമായി. ലോകത്ത് ഫെറാരി കാറുകളുടെ ഏറ്റവും വിപുലമായ ശേഖരം സൂക്ഷിക്കുന്ന വ്യക്തിയാണ് ആല്‍ബര്‍ട്ട് ഒബ്രിസ്റ്റ്. ഫെറാരി 275 സീരീസിലെ ലക്ഷണമൊത്ത കാര്‍ എന്നതിനാലാണ് ഒബ്രിസ്റ്റ് ഫെറാരി 275 ജിടിബി/4 യെ തന്റെ ശേഖരത്തിലുള്‍പ്പെടുത്തിയത്.

കുറച്ച് വര്‍ഷങ്ങള്‍ക്കുശേഷം ഈ കാര്‍ ഇംഗ്ലണ്ടിലെ പ്രശസ്തമായ കാര്‍ കളക്ഷന് കൈമാറി. വിലമതിക്കാനാവാത്ത മറ്റ് വാഹനങ്ങള്‍ക്കൊപ്പം 2000 ത്തിന്റെ തുടക്കം വരെ ഫെറാരി 275 ജിടിബി/4 ഇവിടെ തുടര്‍ന്നു. 2004 ല്‍ കോയ്‌സ് ആണ് മൊണാക്കോയില്‍ സംഘടിപ്പിച്ച ലേലത്തിലൂടെ ഇപ്പോഴത്തെ ഉടമക്ക് വിറ്റത്.

Top