ഫി​റോ​സ് ഷാ ​കോ​ട്‌​ല ഇ​നി മുതൽ അ​രു​ണ്‍ ജ​യ്റ്റ്ലി സ്റ്റേ​ഡി​യം

ന്യൂ​ഡ​ല്‍​ഹി : ഡൽഹിയിലെ ഫിറോസ് ഷാ കോട്‌ല സ്റ്റേഡിയം ഇനി അറിയപ്പെടുക അന്തരിച്ച മുൻ കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്‌ലിയുടെ പേരിൽ. ജെയ്റ്റ്‌ലിയോടുള്ള ആദരസൂചകമായാണ് സ്റ്റേഡിയത്തിന് ഇന്ന് ജെയ്റ്റ്‌ലിയുടെ പേര് നൽകിയത്.

വ്യാഴാഴ്ച നടന്ന ചടങ്ങില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് സ്റ്റേഡിയത്തിന്റെ പേര്മാറ്റല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തത്.

കായിക മന്ത്രി കിരണ്‍ റിജിജു, രാജ്യവര്‍ധന്‍ റാത്തോഡ്, ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ കപില്‍ ദേവ്, ചേതന്‍ ചൗഹാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങള്‍ തുടങ്ങിയവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. സ്റ്റേഡിയത്തിലെ ഒരു പവലിയന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ പേലിലാണ്. അതിന്റെ അനാവരണവും വ്യാഴാഴ്ച നടന്നു.

Top