ഫോര്‍മുലവണ്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ നിന്നും ഫെര്‍ണാന്‍ഡോ അലോന്‍സോ വിരമിക്കുന്നു

ണ്ട് തവണ ഫോര്‍മുലവണ്‍ ലോക ചാമ്പ്യന്‍ഷിപ്പ് നേടിയെ താരം ഫെര്‍ണാന്‍ഡോ അലോന്‍സോ ഫോര്‍മുലവണ്ണില്‍ നിന്നും വിരമിക്കുന്നു. നിലവില്‍ മക്ലാരന്‍ എഫ് 1 ടീം ആയ അലോന്‍സോ 2019 ലെ ചാമ്പ്യന്‍ഷിപ്പില്‍ ഉണ്ടാവില്ല. തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് താരം വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.

’17 വര്‍ഷം താന്‍ കാറോട്ട മത്സര രംഗത്തുണ്ടായിരുന്നു. ഫോര്‍മുലവണ്‍ അത്ഭുതകരമായ ഒരു കായിക വിനോദമാണ്. പക്ഷെ എനിക്കിപ്പോള്‍ അതില്‍ നിന്നും മാറി നില്‍ക്കേണ്ടതായിട്ടുണ്ട്. മത്സരത്തിന്റെ ഓരോ മിനിറ്റും ഞാന്‍ ആസ്വദിച്ചാണ് കളിച്ചിട്ടുള്ളത്. എന്നെ പ്രോത്സാഹിപ്പിച്ച എല്ലാ ആരാധകരോടും പ്രത്യേകം നന്ദി പറയുന്നു’ അലോന്‍സോ ട്വിറ്ററില്‍ കുറിച്ചു.

അലോന്‍സോയുടെ തീരുമാനത്തെ മാനിക്കുന്നതായി മക്ലാരന്‍ ഉടമ സാക് ബ്രൗണ്‍ പറഞ്ഞു.

Top