ഫോ​നി ചു​ഴ​ലി​ക്കാ​റ്റ് ബം​ഗാ​ളി​ലും ആഞ്ഞുവീശി ; പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ല്‍ ക​ന​ത്ത​മ​ഴ

കോല്‍ക്കത്ത: ഒഡീഷയില്‍ കനത്തനാശം വിതച്ച ഫോനി ചുഴലിക്കാറ്റ് പശ്ചിമബംഗാളിലെ വടക്കുകിഴക്കന്‍ മേഖലകളിലും ആഞ്ഞുവീശി. മണിക്കൂറില്‍ 100 മുതല്‍ 110വരെ കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശിയത്. പിന്നീട് കാറ്റിന്റെ വേഗത മണിക്കൂറില്‍ 90 കിലോമീറ്ററായി കുറഞ്ഞു.

വെള്ളിയാഴ്ച അര്‍ധരാത്രിയോടെ ബംഗാളില്‍ തീരംതൊട്ട ഫോനി ഖൊരഖ്പൂരിലാണ് ആദ്യം വീശിയത്. തീ​ര​ദേ​ശ മേ​ഖ​ല​ക​ളാ​യ ദി​ഗ, താ​ജ്പൂ​ര്‍, തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ലും കാ​റ്റ് വീ​ശി. കോ​ല്‍​ക്ക​ത്ത​യ​ട​ക്ക​മു​ള്ള പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ല്‍ ക​ന​ത്ത​മ​ഴ തു​ട​രു​ക​യാ​ണ്.
മുന്നറിയിപ്പിനെതുടര്‍ന്ന് കോ​ല്‍​ക്ക​ത്ത വി​മാ​ന​ത്താ​വ​ളം അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്. 83 പാ​സ​ഞ്ച​ര്‍ ട്രെ​യി​നു​ക​ള്‍ അ​ട​ക്കം 140 ട്രെ​യി​നു​ക​ള്‍ റ​ദ്ദാ​ക്കി.

പതിനായിരത്തോളം ഗ്രാമങ്ങളും അമ്പതിലധികം നഗരങ്ങളുമാണ് ഫോനി വീശിയടിക്കാന്‍ സാധ്യതയുള്ള മേഖലയിലുള്ളത്. ഫോനിയെ തുടര്‍ന്ന് പശ്ചിമ ബംഗാല്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി തന്റെ തെരഞ്ഞടെുപ്പ് റാലികള്‍ രണ്ട് ദിവസത്തേക്ക് പിന്‍വലിച്ചു.

പൊതുമേഖലാ എണ്ണക്കമ്പനിയായ ഒഎന്‍ജിസി തീരക്കടലിലുള്ള എണ്ണക്കിണറുകളില്‍ പണിയെടുക്കുന്ന 500 ജീവനക്കാരെ ഒഴിപ്പിച്ചു. വിനോദസഞ്ചാരികളോട് കൊല്‍ക്കത്ത വിടാന്‍ ബംഗാള്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഒഡീഷാ തീരത്തുകൂടി കടന്നുപോകുന്ന ഇരുന്നൂറിലധികം തീവണ്ടികള്‍ റെയില്‍വേ റദ്ദാക്കിയിരിക്കുകയാണ്. വിശാഖപട്ടണത്തും ചെന്നൈ തീരത്തും കോസ്റ്റ് ഗാര്‍ഡ് നാല് കപ്പലുകള്‍ വിന്യസിച്ചിട്ടുണ്ട്.

Top