ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞത് ഫെമിനിസം എന്ന വാക്ക്

വാഷിങ്ടണ്‍: ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞ വാക്ക് ഫെമിനിസം എന്ന് റിപ്പോര്‍ട്ട്.

പ്രശസ്ത ഓണ്‍ലൈന്‍ ഡിക്ഷണറിയായ മെറിയം വെബ്സ്റ്റര്‍ ആണ് ഇത് സംബന്ധിച്ച കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

സംഭാഷണങ്ങളില്‍ ഏറ്റവുമധികം ഉപയോഗിക്കപ്പെട്ട വാക്കായതു കൊണ്ട് ആളുകള്‍ അര്‍ത്ഥം അന്വേഷിച്ച് എത്തിയതിനാലാണ് ഈ കാര്യം കണ്ടുപിടിക്കാന്‍ സാധിച്ചിരിക്കുന്നത്.

അതിനാല്‍ 2017ലെ വാക്കായി ഫെമിനിസത്തെ തെരഞ്ഞെടുത്തുവെന്നും മെറിയം അറിയിച്ചു.

അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ ഡിക്ഷണറിയാണ് മെറിയം വെബ്സ്റ്റര്‍.

Top