പെണ്‍കുട്ടികളുടെ വിവാഹപ്രായം; മാറ്റം വേണമെന്ന്‌‌ ശിവരാജ്‌സിംഗ് ചൗഹാന്‍

sivaraj

ഭോപ്പാല്‍: പെണ്‍കുട്ടികളുടെ വിവാഹപ്രായത്തിലും മാറ്റങ്ങള്‍ വരുത്താനൊരുങ്ങുന്നുവെന്ന സൂചന നല്‍കി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. ആണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആയിരിക്കെ പെണ്‍കുട്ടികളുടെ വിവാഹപ്രായത്തിലും സമാനമായ മാറ്റം കൊണ്ടുവരണമെന്ന് ചൗഹാന്‍ പറഞ്ഞു. സ്ത്രീ സുരക്ഷ പദ്ധതിയായ ‘സമ്മാന്‍’ ഉദ്ഘാടന വേദിയിലായിരുന്നു ചൗഹാന്റെ പരാമര്‍ശം.

നേരത്തെ മതപരിവര്‍ത്തന നിയമങ്ങള്‍ സംസ്ഥാനത്ത് പ്രാബല്യത്തില്‍ കൊണ്ടുവരുന്നത് സംബന്ധിച്ച് വാര്‍ത്താപ്രാധാന്യം നേടിയ സംസ്ഥാനങ്ങളില്‍ ഒന്നാണ് മധ്യപ്രദേശ്. ഉത്തര്‍പ്രദേശിന് പിന്നാലെയാണ് മധ്യപ്രദേശിലും മത പരിവര്‍ത്തന നിരോധന ബില്‍ പാസാക്കിയത്. ശബ്ദ വോട്ടോടു കൂടിയാണ് മന്ത്രിസഭ ബില്ല് പാസാക്കിയത്. ഈ നിയമപ്രകാരം നിര്‍ബന്ധിത മതപരിവര്‍ത്തനം ചെയ്താല്‍ 10 വര്‍ഷം വരെ തടവും ഒരു ലക്ഷം രൂപവരെ പിഴയും ലഭിക്കും.

Top