യോഗ ചെയ്യുന്നതിനിടെ തലയിടിച്ച് വീണു; ഓസ്കാർ ഫെർണാണ്ടസ് ആശുപത്രിയിൽ

മംഗളൂരു : മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഡോ. ഓസ്‌കാര്‍ ഫെര്‍ണാണ്ടസിന് യോഗ ചെയ്യുന്നതിനിടെ വീണു പരിക്കേറ്റു. ഇദ്ദേഹത്തെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഞായറാഴ്ച യോഗ ചെയ്യുന്നതിനിടെ അദ്ദേഹം വീട്ടിനുള്ളില്‍ തെന്നിവീണിരുന്നു. വീണ് മണിക്കൂറുകള്‍ കഴിഞ്ഞെങ്കിലും കാര്യമായ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. പിറ്റേന്ന് ഡയാലിസിസിനായി ആശുപത്രിയില്‍ എത്തിയപ്പോള്‍ അദ്ദേഹം തന്നെ ഇക്കാര്യം ഡോക്ടര്‍മാരെ അറിയിക്കുകയും ചെയ്തിരുന്നു.

തുടര്‍ന്ന് നടത്തിയ പരിേേശാധനയില്‍ തലയില്‍ രക്തം കട്ട പിടിച്ചതായി കണ്ടെത്തുകയായിരുന്നു. അടിയന്തിരമായി ശസ്ത്രക്രിയക്ക് വിധേയനാക്കണമെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടുവെങ്കിലും വൃക്കരോഗങ്ങള്‍ഉള്ളതിനാല്‍ ശസ്ത്രക്രിയ നടത്തുന്നതില്‍ ഡോക്ടര്‍മാര്‍ക്ക് ആശങ്കയുണ്ട്.

Top