റോഡ് ഷോയ്ക്കിടെ വാഹനത്തില്‍ നിന്ന് താഴേക്ക് വീണു: എം.എല്‍.എയ്ക്ക് പരുക്ക്

കോഴിക്കോട്: കൊടുവള്ളിയിലെ ഇടത് സ്ഥാനാര്‍ത്ഥി കാരാട്ട് റസാക്ക് എം.എല്‍.എ റോഡ് ഷോയ്ക്കിടെ പ്രചരണ വാഹനത്തില്‍ നിന്ന് താഴേക്ക് വീണു. കട്ടിപ്പാറ പഞ്ചായത്തിലെ കരിഞ്ചോലയില്‍ വെച്ചായിരുന്നു അപകടം. മുഖത്തും നെറ്റിക്കും പരുക്കേറ്റ അദ്ദേഹത്തെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പിക്കപ്പില്‍ റോഡ് ഷോ നടത്തുന്നതിനിടെ സെല്‍ഫി എടുക്കാന്‍ കുട്ടികള്‍ വാഹനത്തില്‍ കയറിയിരുന്നു. ഇത് അറിയാതെ ഡ്രൈവര്‍ വാഹനം മുന്നോട്ടെടുത്തപ്പോഴായിരുന്നു അപകടം.

Top