റയല്‍ മാഡ്രിഡും പിഎസ്ജിയും ഏറ്റുമുട്ടുമ്പോള്‍ മത്സരം നിയന്ത്രിക്കാന്‍ ഫെലിക്‌സ് ബ്രൈഷ്

felix brych

ബെര്‍ലിന്‍: ചാമ്പ്യന്‍സ് ലീഗില്‍ യൂറോപ്പിലെ വമ്പന്മാരായ റയല്‍ മാഡ്രിഡും പിഎസ്ജിയും ഏറ്റുമുട്ടുമ്പോള്‍ മത്സരം നിയന്ത്രിക്കുക ജര്‍മ്മന്‍ റഫറിയായ ഫെലിക്‌സ് ബ്രൈഷ്. 2007 മുതല്‍ ഇന്റര്‍നാഷണല്‍ മത്സരങ്ങള്‍ നിയന്ത്രിക്കുന്ന ഫെലിക്‌സ് ബ്രൈഷ് 2009ല്‍ ഫിഫയുടെ എലൈറ്റ് ലെവലിലേക്കാണ് ഉയര്‍ന്നിരിക്കുന്നത്.

റഷ്യയില്‍ നടക്കുന്ന ലോകകപ്പിനായുള്ള റഫറിമാരുടെ സംഘത്തില്‍ ഫെലിക്‌സ് ബ്രൈഷ് സ്ഥാനം പിടിച്ചിട്ടുണ്ട്. ചാമ്പ്യന്‍സ് ലീഗ് സീസണിലെ യുവന്റസ് ടോട്ടന്‍ഹാം ഹോട്ട്‌സ്പര്‍സ് മത്സരവും സെവില്ല ലിവര്‍പൂള്‍ മത്സരവും നിയന്ത്രിച്ചത് ഫെലിക്‌സ് ബ്രൈഷ് ആയിരുന്നു. യുവന്റസിനെതിരായ ചാമ്പ്യന്‍സ് ലീഗ് ഫൈനലും 2014-15 സീസണിലെ അത്‌ലറ്റിക്കോയ്ക്ക് എതിരായ മത്സരവും ഫെലിക്‌സ് ബ്രൈഷ് തന്നെയാണ് നിയന്ത്രിച്ചിരുന്നത്.

കഴിഞ്ഞ സീസണില്‍ പിഎസ്ജിയുടെ ആഴ്‌സണലിനെതിരായ മത്സരവും നിയന്ത്രിച്ചത് ഫെലിക്‌സ് ബ്രൈഷ് ആയിരുന്നു. മറ്റൊരു ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ ലിവര്‍പൂളും പോര്‍ട്ടോയും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ മത്സരം നിയന്ത്രിക്കുക ഫെലിക്‌സ് ബ്രൈഷിന്റെ സഹ ജര്‍മ്മന്‍ റഫറി ഫെലിക്‌സ് സ്വെയര്‍ ആയിരിക്കും.

Top