പ്രശ്നങ്ങൾ തീരാതെ ഫെസ്ക

കൊച്ചി : ഫെഫ്കയുടെ കീഴിലുള്ള പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് യൂണിയനിൽ ഭിന്നത. പ്രൊഡക്ഷൻ കൺട്രോളർമാരായ ബാദുഷയും പ്രതാപൻ കല്ലിയൂരും യൂണിയൻ നിർവാഹക സമിതി അംഗത്വം രാജിവച്ചു.

അഴിമതി ആരോപണത്തെ തുടർന്ന് മാറ്റിനിർത്തിയ ഭരണസമിതി വീണ്ടും ചുമതലയേറ്റതിൽ പ്രതിഷേധിച്ചാണ് രാജി. ഓഫീസിനായി സ്ഥലം വാങ്ങിയതിലും ഇൻഷുറൻസ് തുക അടച്ചതിലും ക്രമക്കേടുണ്ടെന്നായിരുന്നുവെന്നാണ് നാല് അംഗങ്ങളുടെയും പരാതി.

Top