ദിലീപിനെ തിരിച്ചെടുത്തിട്ടില്ല ; തങ്ങള്‍ ആക്രമിക്കപ്പെട്ട നടിക്കൊപ്പമെന്ന് ഫെഫ്ക

കൊച്ചി: അമ്മയിലെ വിവാദങ്ങളില്‍ ഇടപെടാനില്ലെന്ന് ഫെഫ്ക. തങ്ങള്‍ ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ്, നടന്‍ ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്തിട്ടില്ലെന്നും ബി.ഉണ്ണികൃഷ്ണന്‍ അറിയിച്ചു.

ആഷിഖ് അബുവിന്റെ പരസ്യവിമര്‍ശനത്തോട് യോജിപ്പില്ലെന്നും ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു. വിമര്‍ശനങ്ങള്‍ സംഘടനയ്ക്കുള്ളില്‍ പറയാമായിരുന്നു. മാധ്യമങ്ങളുടെ വിമര്‍ശനങ്ങളുടെ പേരില്‍ ആഷിഖ് അബുവിനോട് വിശദീകരണം ചോദിച്ചെങ്കിലും മറുപടി ലഭിച്ചില്ലെന്ന് ഉണ്ണി കൃഷ്ണന്‍ പറഞ്ഞു. ആഷിഖ് അബു ഫെഫ്കയില്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, അമ്മയില്‍ നിന്ന് രാജിവെച്ച നടിമാര്‍ ശത്രുക്കളല്ലെന്നും നിലവിലെ വിവാദങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഉടന്‍ സംഘടനയുടെ എക്‌സിക്യൂട്ടീവ് യോഗം വിളിക്കുമെന്നും ജനറല്‍ സെക്രട്ടറി ഇടവേള ബാബു അറിയിച്ചു. നടന്‍ ദിലീപിനെ സംഘടനയില്‍ തിരിച്ചെടുത്ത തീരുമാനം പുനഃപരിശോധിക്കണമെന്ന ആവശ്യം യോഗത്തില്‍ ചര്‍ച്ച ചെയ്യും. ദിലീപ് സംഘടനയ്ക്കയച്ച കത്ത് ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

Top