പ്രയനന്ദനെതിരായ ആക്രമണം പ്രാകൃതം; പ്രതിഷേധമറിയിച്ച് ഫെഫ്ക

കൊച്ചി: സിനിമ സംവിധായകന്‍ പ്രിയനന്ദന് നേരെ ഉണ്ടായ അക്രമത്തില്‍ പ്രതിഷേധമറിയിച്ച് ഫെഫ്ക. ആശയപരമായ വിയോജിപ്പുകളെ കായികമായി നേരിടുന്ന രീതി അവലംഭിക്കുന്നത് പ്രാകൃതവും അപലപനീയവുമാണെന്ന് ഫെഫ്ക വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.

ഫെയ്‌സ്ബുക്കില്‍ ശബരിമല വിഷയത്തെക്കുറിച്ചിട്ട ഒരു പോസ്റ്റിന്റെ പേരിലാണ് സംവിധായകന്‍ പ്രിയനന്ദന്‍ ഇന്ന് രാവിലെ ആക്രമിക്കപ്പെട്ടത്. തൃശ്ശൂര്‍ വല്ലച്ചിറയിലെ വീടിന് മുന്നില്‍ വെച്ച് പ്രയനന്ദന് നേരെ ചാണക വെള്ളമൊഴിച്ച ശേഷം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നു.

പ്രിയനന്ദന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സരോവറിനെ പൊലീസ് അറസ്റ്റ് ചെയ്തു. അക്രമത്തെ അപലപിച്ച മുഖ്യമന്ത്രി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് അറിയിച്ചു.

Top