രാജ്യത്ത് വാഹന രജിസ്‌ട്രേഷന്‍, ടെസ്റ്റ് ഡ്രൈവിങ് ലൈസന്‍സ് എന്നിവയുടെ നിരക്കില്‍ വ്യത്യാസം

vehicle in road

ദുബായ് : യു.എ.ഇ.യില്‍ വാഹന രജിസ്‌ട്രേഷന്‍, ടെസ്റ്റ് ഡ്രൈവിങ് ലൈസന്‍സ് എന്നിവയ്ക്കായി ഫെഡറല്‍ തലത്തില്‍ ഏകീകൃതനിരക്കുകള്‍ നിലവില്‍ വന്നു.

യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ഫെഡറല്‍ ഉത്തരവ് പ്രകാരം ഡിസംബര്‍ ഒന്ന് മുതലാണ് പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ എത്തുന്നത്.

ട്രാഫിക് സേവനങ്ങളും സുരക്ഷയും നിയന്ത്രിക്കുന്നതിന്റെ ഭാഗമായിട്ടാണ് നിരക്കുകള്‍ പുതുക്കിയതെന്ന് ദുബായ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി വ്യക്തമാക്കി.

വാഹനരജിസ്‌ട്രേഷന്‍, ടെസ്റ്റിങ്, ഡ്രൈവിങ് ലൈസന്‍സ് എന്നിവയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളുടെയും നിരക്കില്‍ മാറ്റമുണ്ടാകും.

ഇതനുസരിച്ച് ആദ്യമായി വണ്ടി രജിസ്റ്റര്‍ ചെയ്യുന്നതിന് 400 ദിര്‍ഹം ഫീസ് നല്‍കേണ്ടതാണ്.

രജിസ്‌ട്രേഷന്‍ പുതുക്കാനുള്ള ഫീസ് ദുബായില്‍ 250 ദിര്‍ഹമായിരുന്നു. പുതുക്കിയ നിരക്കനുസരിച്ച് 350 ദിര്‍ഹമാണ് ഇനി മുതല്‍ നല്‍കേണ്ടത്.

വാഹനപരിശോധനയ്ക്ക് 120 ദിര്‍ഹമായിരുന്നത് 150 ദിര്‍ഹമാകും.

Top