ലേവര്‍ കപ്പില്‍ ഫെഡററും നദാലും ജോക്കോവിച്ചും മറേയും ഒരു ടീമില്‍

റോജര്‍ ഫെഡററും റാഫേല്‍ നദാലും നൊവാക് ജോകോവിച്ചും ആന്‍ഡി മറേയും ആദ്യമായി ഒരുടീമില്‍ കളിക്കാന്‍ ഒരുങ്ങുകയാണ്. ടെന്നിസ് കോര്‍ട്ടില്‍ നദാലും ഫെഡററും ജോകോവിച്ചും മറേയുമെല്ലാം നേര്‍ക്കുനേര്‍ പോരിനിറങ്ങിയപ്പോഴെല്ലാം ആരാധകര്‍ കണ്ടത് ത്രസിപ്പിക്കുന്ന പോരാട്ടങ്ങള്‍. എന്നാല്‍ ബിഗ്‌ഫോറിലെ നാല് താരങ്ങള്‍ ആദ്യമായി ഒരുമിക്കുന്നു.

സെപ്റ്റംബര്‍ 23 മുതല്‍ 25 വരെ നടക്കുന്ന ലേവര്‍ കപ്പിലാണ് നാല് പേരും ഒരുമിച്ച് റാക്കറ്റ് വീശുക. ഓസ്‌ട്രേലിയന്‍ ടെന്നിസ് ഇതിഹാസം റോഡ് ലേവറിന്റെ പേരിലുള്ള ത്രിദിന ടൂര്‍ണമെന്റില്‍ യൂറോപ്പിലെ ഏറ്റവും മികച്ച ആറ് താരങ്ങളും യൂറോപ്പിന് പുറത്തുള്ള ആറ് താരങ്ങളുമാണ് ഏറ്റുമുട്ടുക. യൂറോപ്യന്‍ ടീമിലേക്ക് ജോകോവിച്ചിനെക്കൂടി ഉള്‍പ്പെടുത്തിയതോടെയാണ് കരിയറില്‍ ആദ്യമായി ബിഗ്‌ഫോറിന് ഒരുമിക്കാനുള്ള അവസരം ഒരുങ്ങിയത്.

Top