വിംബിള്‍ഡണ്‍ ഫൈനല്‍ ഇന്ന് എട്ടാം കിരീടത്തില്‍ മുത്തമിടാന്‍ ഒരുങ്ങി ഫെഡറര്‍

ലണ്ടന്‍: വിംബിള്‍ഡണ്‍ പുരുഷ വിഭാഗം സിംഗിള്‍സ് ഫൈനല്‍ ഇന്ന്. എട്ടാം ഗ്രാന്‍സ്ലാം കിരീടം ലക്ഷ്യമിട്ടിറങ്ങുന്ന റോജര്‍ഫെഡറര്‍ ഫൈനലില്‍ ക്രൊയേഷ്യന്‍ താരം മരിന്‍ സിലിച്ചിനെ നേരിടും.

ആന്‍ഡി മറെയെ അട്ടിമറിച്ച് സെമിയിലെത്തിയ അമേരിക്കക്കാരന്‍ സാം ക്വെറിയെ പരാജയപ്പെടുത്തിയാണ് സിലിച്ച് ആദ്യമായി വിംബിള്‍ഡണ്‍ ഫൈനലില്‍ എത്തിയത്.

ആറുമാസത്തെ പരുക്കില്‍ നിന്നും മുക്തനായി ജനുവരിയില്‍ തിരിച്ചെത്തിയ ഫെഡറര്‍ ഇവിടെ ഒരു സെറ്റ് പോലും നഷ്ടമാകാതെയാണ് ഫൈനലില്‍ പ്രവേശിച്ചത്. ഫെഡററുടെ പതിനൊന്നാം വിംബള്‍ഡണ്‍ ഫൈനലാണിത്.

Top