ജീവിച്ചിരിക്കുമ്പോള്‍ തന്നെ നാണയങ്ങളില്‍ മുഖം; റോജര്‍ ഫെഡറര്‍ ഇനി ‘ചരിത്ര പുരുഷന്‍’

ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡററുടെ മുഖം നാണയങ്ങളില്‍ പതിപ്പിച്ച് സ്വിറ്റ്‌സര്‍ലന്‍ഡ് സര്‍ക്കാര്‍. ജീവിച്ചിരിക്കുന്ന ഒരാള്‍ സ്വിസ് ഫ്രാങ്കിന്റെ മുഖമാകുന്നത് ഇതാദ്യമായാണ്. സാധാരണ രാജ്യത്തിന് പലവിധ സേവനങ്ങള്‍ നല്‍കി മരിച്ചവരുടെ മുഖങ്ങളാണ് നാണയത്തില്‍ പതിപ്പിക്കാറുള്ളത്. എന്നാല്‍ അത്തരമൊരു അംഗീകാരമാണ് ജീവിച്ചിരിക്കുമ്പോള്‍ തന്നെ റോജര്‍ ഫെഡറര്‍ സ്വന്തമാക്കിയിരിക്കുന്നത്.

20 ഗ്രാന്‍സ്ലാം കിരീടങ്ങളെ പ്രതിനിധീകരിച്ച് 20 ഫ്രാങ്കിന്റെ വെള്ളിനാണയങ്ങളാണ് ഇപ്പോള്‍ പുറത്തിറക്കുന്നത്. ബാല്ലേ നര്‍ത്തകന്റെ മെയ് വഴക്കത്തോടെ സെന്റര്‍ കോര്‍ട്ടില്‍ ആരാധകരെ വിസ്മയിപ്പിച്ച ബാക്ക് ഹാന്‍ഡ് ഷോട്ടുകളിലെ ഫെഡററെയാണ് നാണയത്തില്‍ കൊത്തിയെടുക്കുന്നത് . ജനുവരിയില്‍ ഫെഡറര്‍ ഫ്രാങ്ക് പുറത്തിറക്കുമെന്നാണ് വിവരം. ഒരു ലക്ഷത്തിനുടത്ത് നാണയങ്ങള്‍ വിപണിയിലെത്തും. 50 സ്വിസ് ഫ്രാങ്കിലും ഫെഡററുടെ മുഖം മുദ്രണം ചെയ്യാനുള്ള പദ്ധതിയിലാണ് സ്വിറ്റ്‌സര്‍ലാന്റിലെ ഭരണകൂടമെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഫെഡറര്‍ ആരാധകര്‍ക്ക് സ്വിസ് മിന്റ് വെബ്‌സ്റ്റൈിലൂടെ വെള്ളി നാണയങ്ങള്‍ മുന്‍കൂറായി ബുക്ക് ചെയ്യാവുന്നതാണ് . 1981ല്‍ സ്വിസ് തലസ്ഥാനമായ ബാസിലിലാണ് ഫെഡറര്‍ ജനിച്ചത്. അമ്മ ദക്ഷിണാഫ്രിക്കകാരിയായതിനാല്‍ ഇരട്ടപൗരത്വമുള്ള ഫെഡറര്‍ രാജ്യാന്തര തലത്തില്‍ സ്വിസ്റ്റര്‍ലന്‍ഡിനെ പ്രതിനിധീകരിക്കാന്‍ തീരുമാനിക്കുകയാരുന്നു.

Top