Federer back in top 10

മെല്‍ബണ്‍: സ്വിറ്റ്‌സര്‍ലന്‍ഡ് താരം റോജര്‍ ഫെഡറര്‍ എടിപി റാങ്കിംഗില്‍ സ്ഥാനം മെച്ചപ്പെടുത്തി . എടിപി പുറത്തിറക്കിയ പുതിയ പട്ടികയില്‍ പത്താം സ്ഥാനത്താണ് ഫെഡറര്‍ . ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ തോറ്റെങ്കിലും സ്പാനീഷ് താരം റാഫേല്‍ നദാലും സ്ഥാനം മെച്ചപ്പെടുത്തിയിട്ടുണ്ട്. മൂന്നു സ്ഥാനം മെച്ചപ്പെടുത്തിയ നദാല്‍ ആറാം റാങ്കിലേക്ക് ഉയര്‍ന്നു.

പുതിയ റാങ്കിംഗിലും ബ്രിട്ടന്റെ ആന്‍ഡി മുറെ തന്നെയാണ് ഒന്നാമത്. സെര്‍ബിയന്‍ താരം നൊവാക് ജോക്കാവിച്ച് രണ്ടാം സ്ഥാനത്തും ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സെമിയില്‍ പരാജയപ്പെട്ട സ്റ്റാനിസ്ലാസ് വാവ്‌റിങ്ക മൂന്നാം സ്ഥാനത്തുമാണ്. സെമിയില്‍ ഫെഡറിനോടാണ് വാവ്‌റിങ്ക പരാജയപ്പെട്ടത്.

സ്പാനിഷ് താരം റാഫേല്‍ നദാലിനെ അഞ്ചു സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ തകര്‍ത്താണ് ഫെഡറര്‍ തന്റെ കരിയറിലെ 18ാം ഗ്രാന്‍സ്ലാം നേടിയത്.

Top