അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ 2.50 ശതമാനമാക്കി

വാഷിംഗ്ടണ്‍: അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ കൂട്ടി. ഫെഡിന്റെ പലിശനിരക്ക് 2.25 ശതമാനത്തില്‍നിന്ന് രണ്ടര ശതമാനമാക്കി ഉയര്‍ത്തി.

ഈ വര്‍ഷം ഇത് നാലാം തവണയാണ് അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശ വര്‍ധിപ്പിക്കുന്നത്. പലിശ നിരക്ക് ഉയര്‍ത്തിയതിന് പിന്നാലെ അമേരിക്കന്‍ ഓഹരി വിപണി ഇടിയുകയും ചെയ്തു.

Top