കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 830.79 കോടി രൂപയുടെ ലാഭം നേടി ഫെഡറല്‍ ബാങ്ക്

Federal Bank

കൊച്ചി: 2017 മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 830.79 കോടി രൂപയുടെ അറ്റാദായം നേടി ഫെഡറല്‍ ബാങ്ക്.

പ്രവര്‍ത്തന ലാഭം 35.20 ശതമാനം വര്‍ദ്ധിച്ച് 1,924.93 കോടി രൂപയിലെത്തി. ബാങ്കിന്റെ ആകെ വരുമാനം 8,556.35 കോടി രൂപയില്‍ നിന്ന് 14.06 ശതമാനം വര്‍ദ്ധിച്ച് 9,759.20 കോടി രൂപയായി. പലിശ വരുമാനത്തില്‍ 21.73 ശതമാനം വര്‍ദ്ധന നേടി.

ബാങ്കിന്റെ ആകെ ബിസിനസ് 24.58 ശതമാനം വര്‍ദ്ധിച്ച് 1,71,000.84 കോടിയായി. ആകെ നിക്ഷേപം 23.36 ശതമാനം വര്‍ദ്ധിച്ച് 97,664.57 കോടി രൂപയായി. സേവിങ്‌സ് അക്കൗണ്ട്, കറന്റ് അക്കൗണ്ടുകളില്‍ 23.86 ശതമാനം വളര്‍ച്ചയാണ് കൈവരിച്ചത്.

എന്‍.ആര്‍.ഇ. നിക്ഷേപം 18.46 ശതമാനം വര്‍ധിച്ച് 36,407.17 കോടിയായി ഉയര്‍ന്നു. ആകെ വായ്പാ തുക 26.25 ശതമാനം വര്‍ധിച്ച് 73,336.28 കോടി രൂപയിലെത്തി.

Top