റെക്കോര്‍ഡ് ലാഭവുമായി ഫെഡറല്‍ ബാങ്ക്; ആകെ നിക്ഷേപം 1.78 ലക്ഷം കോടി

Federal Bank

കൊച്ചി:സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ഫെഡറല്‍ ബാങ്കിന് റെക്കോര്‍ഡ് പ്രവര്‍ത്തന ലാഭം.

കിട്ടാക്കടം കുറച്ച ഫെഡറല്‍ ബാങ്ക് കഴിഞ്ഞ വര്‍ഷം 474.9 കോടി പ്രവര്‍ത്തന ലാഭം നേടിയിരുന്നു.എന്നാല്‍ ഈ വര്‍ഷം 583.2 കോടി ലാഭമാണ് നേടിയെടുത്തത്.

അറ്റാദായം 263.7 കോടി രൂപ. മുന്‍ വര്‍ഷം ലഭിച്ച 201.2 കോടിയുമായി താരതമ്യം ചെയ്യുമ്പോള്‍ അറ്റാദായത്തില്‍ 31% വളര്‍ച്ചയാണ് നേടിയിട്ടുള്ളത്.

മുന്‍പ് 2.78% ആയിരുന്ന കിട്ടാക്കടം നിലവില്‍ വായ്പയുടെ 2.39% ആയി കുറഞ്ഞു.അറ്റ നിഷ്‌ക്രിയ ആസ്തി 1.32 ശതമാനം കുറഞ്ഞ് 1066 കോടി രൂപയായി.81,496.5 കോടിയായി വായ്പയും ഹോള്‍സെയില്‍ വായ്പ 35.6% വര്‍ധിച്ചു.

ഭവന വായ്പ 10,080.2 കോടിയായി വര്‍ധിച്ചു.ബാങ്കിന്റെ നിക്ഷേപം 97,210.7 കോടി രൂപയായി.ഇതോടെ ബാങ്കിന്റെ ആകെ ബിസിനസ് 17.8% വര്‍ധിച്ച് 1.78 ലക്ഷം കോടിയിലെത്തി.വിദേശ മലയാളി നിക്ഷേപം 17.86% വര്‍ധിച്ച് 38,256 കോടി രൂപയായി.

Top