ഫെഡറൽ ബാങ്ക് ജീവനക്കാർ ഇന്ന് രാജ്യവ്യാപകമായി പണിമുടക്കും

കൊച്ചി: ഫെഡറൽ ബാങ്ക് ജീവനക്കാർ ഇന്ന് രാജ്യവ്യാപകമായി പണിമുടക്കും. ഉഭയകക്ഷി കരാർ മാനേജ്മെന്റ് ലംഘിക്കുന്നു എന്നാരോപിച്ചാണു പണിമുടക്കുന്നത്.

ഫെ​ഡ​റ​ൽ ബാ​ങ്ക് എം​പ്ലോ​യീ​സ് യൂ​ണി​യ​ന്റെ​യും ഫെ​ഡ​റ​ൽ ബാ​ങ്ക് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ന്റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പ്ര​തി​ഷേ​ധം.

അതേസമയം, പണിമുടക്കു നിയമവിരുദ്ധമാണെന്നു ബാങ്ക് മാനേജ്മെന്റ് അറിയിച്ചു.

യൂണിയനുകൾ പണിമുടക്കു പ്രഖ്യാപിച്ച സാഹചര്യത്തിൽ ബുധനാഴ്ചത്തെ പ്രവർത്തനങ്ങളിൽ തടസം നേരിടാൻ സാധ്യതയുണ്ടെന്നു ഫെഡറൽ ബാങ്ക് ഉപയോക്താക്കൾക്കു സന്ദേശമയച്ചിട്ടുണ്ട്.

Top