Federal Bank partners with Oman UAE Exchange for FLASHremit

കൊച്ചി: തത്സമയ അക്കൗണ്ട് ക്രെഡിറ്റ് സൗകര്യമായ ഫ്‌ളാഷ് റെമിറ്റിനുവേണ്ടി ഫെഡറല്‍ ബാങ്കും ഒമാന്‍ യുഎഇ എക്‌സ്‌ചേഞ്ചും കൈകോര്‍ക്കും. ഒമാനില്‍ താമസിക്കുന്ന ഇടപാടുകാര്‍ക്ക് ഇന്ത്യയില്‍ ഫെഡറല്‍ ബാങ്ക് അക്കൗണ്ടുള്ള ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്കു നേരിട്ടു പണം കൈമാറാന്‍ ഈ പങ്കാളിത്തത്തിലൂടെ ഇനി സാധിക്കും.

പണം അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യപ്പെടുമ്പോള്‍തന്നെ അയയ്ക്കുന്നയാളിനും സ്വീകരിക്കുന്നയാളിനും എസ്എംഎസ് വഴി അറിയിപ്പു ലഭിക്കും. ഇതിലൂടെ ബാങ്കിലോ എക്‌സ്‌ചേഞ്ച് ഹൗസിലോ പോയി തുടരന്വേഷണം നടത്തുകയെന്ന ബുദ്ധിമുട്ട് ഒഴിവായിക്കിട്ടും.

ഒമാനിലെ പ്രവാസി ഇന്ത്യക്കാര്‍ക്കു തത്സമയ പണം കൈമാറ്റ സൗകര്യം ഏര്‍പ്പെടുത്തുന്നതിന് ഒമാന്‍ യുഎഇ എക്‌സ്‌ചേഞ്ചുമായുള്ള തങ്ങളുടെ പങ്കാളിത്തത്തിലൂടെ സാധിക്കുമെന്നു ഫെഡറല്‍ ബാങ്ക് ജനറല്‍ മാനേജര്‍ (ബിസിനസ് ആന്‍ഡ് പ്രൊഡക്ട്‌സ്) ആന്റു ജോസഫ് പറഞ്ഞു. ഫ്‌ളാഷ് റെമിറ്റ് സൗകര്യം ഇടപാടുകാര്‍ക്കു കൂടുതല്‍ മൂല്യവും സൗകര്യവും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

Top