സേവിങ്സ് അക്കൗണ്ടുകളുടെ പലിശ നിരക്കുകള്‍ പുതുക്കിയതായി ഫെഡറല്‍ ബാങ്ക് അധികൃതര്‍.
വായ്പാ നിരക്കുകളുടെ പലിശകള്‍ കുറച്ചതിനു പിന്നാലെയാണ് ഫെഡറല്‍ ബാങ്കിന്റെ പുതിയ നീക്കം.
50 ലക്ഷം വരെയുള്ള നിക്ഷേപത്തിന് 3.5 ശതമാനമാണു പലിശ. അതേസമയം, 111 ദിവസം കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് കഴിഞ്ഞ മാസം നിലവില്‍വന്ന പലിശ നിരക്കില്‍ മാറ്റം വരുത്തിയിട്ടില്ല.