കുവൈറ്റിലും സിങ്കപ്പൂരിലും പ്രതിനിധി ഓഫീസുകള്‍ ആരംഭിക്കാനൊരുങ്ങി ഫെഡറല്‍ ബാങ്ക്

കൊച്ചി: കേരളം ആസ്ഥാനമായുള്ള ഫെഡറല്‍ ബാങ്ക് കുവൈറ്റിലും സിങ്കപ്പൂരിലും പ്രതിനിധി ഓഫീസുകള്‍ ആരംഭിക്കാന്‍ ഒരുങ്ങുന്നു.

ഇതിനായി റിസര്‍വ് ബാങ്കിന്റെ അനുമതിയും ഫെഡറല്‍ ബാങ്കിന് ലഭിച്ചു.

ദുബായിലും, അബുദാബിയിലും ഫെഡറല്‍ ബാങ്കിന് നിലവില്‍ പ്രതിനിധി ഓഫീസുകളുണ്ട്.

ദുബായ് ഡി.ഐ.എഫ്.സിയില്‍ ശാഖയും ബഹ്‌റൈനില്‍ പ്രതിനിധി ഓഫീസും ആരംഭിക്കാന്‍ ഇതിനോടകം തന്നെ ആര്‍.ബി.ഐയുടെ അനുമതിയും ലഭിച്ചിട്ടുണ്ട്.

ഇവ സ്ഥാപിക്കുന്നതിനായുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

വിദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് വിവിധ ധനകാര്യ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് പുതിയ പ്രതിനിധി ഓഫീസുകള്‍ സഹായകമാകുമെന്ന് ഫെഡറല്‍ ബാങ്ക് മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ ശ്യാം ശ്രീനിവാസന്‍ അറിയിച്ചു.

Top