ഫെഡറല്‍ ബാങ്ക് അറ്റലാഭത്തില്‍ 26 ശതമാനം വര്‍ധന ; നിക്ഷേപം ഒരു ലക്ഷംകോടി കടന്നു

Federal Bank

കൊച്ചി: കഴിഞ്ഞ വര്‍ഷം അവസാനിച്ച ഫെഡറല്‍ ബാങ്കിന്റെ ത്രൈമാസത്തേക്കുള്ള ഓഡിറ്റ് ചെയ്യാത്ത സാമ്പത്തികഫലം പുറത്ത്. ഒരു ലക്ഷം കോടി രൂപയ്ക്ക് മുകളിലാണ് ബാങ്കിന്റെ ആകെ നിക്ഷേപം. പ്രവര്‍ത്തനലാഭം 18 ശതമാനം വര്‍ധിച്ച് 561 കോടി രൂപയിലെത്തി.

വായ്പകളില്‍ 26 ശതമാനം വര്‍ധനയും അറ്റ പലിശ വരുമാനം 20% വര്‍ദ്ധിച്ച് 950 കോടിയിലുമെത്തി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് അറ്റലാഭം 26 ശതമാനം വര്‍ധിച്ച് 260 കോടി രൂപയായിട്ടുണ്ട്. ബാങ്കിന്റെ ആകെ ബിസിനസ് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 14.60 ശതമാനം വര്‍ധിച്ച് 185490.17 കോടി രൂപയായി.

വായ്പയില്‍ 22 ശതമാനം വര്‍ദ്ധനവുണ്ടായതും ബാങ്കിന് നേട്ടമായിട്ടുണ്ട്. ആകെ നിക്ഷേപം 100537.10 കോടിയിലെത്തി. എന്‍ആര്‍ഇ നിക്ഷേപം 14.14 ശതമാനം വര്‍ധിച്ച് 39430.97 കോടി രൂപയിലെത്തി.

Top