ഈ മാസം അവസാനത്തോടെ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും; ചെന്നിത്തല

chennithala

തിരുവനന്തപുരം: ഫെബ്രുവരി അവസാനത്തോടെ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ മാസം 20നും 25നും ഇടയില്‍ പാര്‍ട്ടിയില്‍ നിന്നും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്നാണ് ചെന്നിത്തല അറിയിച്ചിരിക്കുന്നത്.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഒരു തര്‍ക്കവും ഉണ്ടാകില്ല. ജയസാധ്യത പരിഗണിച്ചാവും ഓരോ മണ്ഡലത്തിലും സ്ഥാനാര്‍ഥികളെ തീരുമാനിക്കുക. ശക്തരായ സ്ഥാനാര്‍ഥികള്‍ കോണ്‍ഗ്രസിന് വേണ്ടി മത്സര രംഗത്തുണ്ടാകുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

Top