ചാര്‍ജ് വര്‍ദ്ധിപ്പിക്കണം; ഫെബ്രുവരി നാലിന് സ്വകാര്യ ബസ്സുകള്‍ പണിമുടക്കും

തൃശ്ശൂര്‍: ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് ഫെബ്രുവരി നാലിന് സ്വകാര്യ ബസ്സുകള്‍ പണിമുടക്കും. സംയുക്ത സമരസമിതിയുടേതാണ് തീരുമാനം.

മിനിമം ബസ് ചാര്‍ജ് 10 രൂപയാക്കുക, വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. വിഷയത്തില്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് പോലും തയ്യാറാകുന്നില്ലെന്നാണ് സംയുക്ത സമരസമിതി ആരോപിക്കുന്നത്.

Top