ചെമ്പന്‍ വിനോദ് അവതരിപ്പിക്കുന്ന; അഞ്ചക്കള്ളകോക്കാന്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ചെമ്പന്‍ വിനോദ് നിര്‍മിച്ച് സഹോദരന്‍ ഉല്ലാസ് ചെമ്പന്‍ സംവിധാനം ചെയ്യുന്ന അഞ്ചക്കള്ളകോക്കാന്‍ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വന്നു. ജല്ലിക്കട്ട്, സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍, ചുരുളി, സുലൈഖ മന്‍സില്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ചെമ്പന്‍ വിനോദിന്റെ ചെമ്പോസ്‌കി മോഷന്‍ പിക്‌ചേഴ്‌സ് ആണ് ചിത്രം നിര്‍മിക്കുന്നത്.

അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ അഭിനേതാവായാണ് ഉല്ലാസ് സിനിമാ രംഗത്തെത്തുന്നത്. ഉല്ലാസ് ചെമ്പനും വികില്‍ വേണുവും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. പേര് പോലെ തന്നെ ഏറെ വ്യത്യസ്തമായ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയിരിക്കുന്നത്. പൊറാട്ട് എന്ന കലാരൂപത്തെ മുന്‍നിര്‍ത്തിയാണ് ചിത്രം. ഷൂട്ടിങ് പൂര്‍ത്തിയായ ചിത്രം ഉടന്‍ തീയേറ്ററുകളിലെത്തും. ലുക്മാന്‍ അവറാന്‍, ചെമ്പന്‍ വിനോദ്, മണികണ്ഠന്‍ ആചാരി, മെറിന്‍ ഫിലിപ്പ്, മേഘാ തോമസ്, ശ്രീജിത്ത് രവി, സെന്തില്‍ കൃഷ്ണ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്.

Top