ഭിന്നശേഷിക്കാര്‍ക്കായി ഗൂഗിള്‍ മാപ്പ് ; പുതിയ പദ്ധതി ഒരുക്കാനൊരുങ്ങി കമ്പനി

wheel-chair

ഭിന്നശേഷിക്കാരെ സഹായിക്കുന്നതിന് പുതിയ ഫീച്ചറുമായി ഗൂഗിള്‍ മാപ്പ് എത്തും. ലോകത്തിലെ മെട്രോ പൊളിറ്റന്‍ നഗരങ്ങളില്‍ വീല്‍ചെയര്‍ സഞ്ചാരത്തിന് യോജിച്ച പാതകള്‍ ഗൂഗിള്‍ മാപ്പില്‍ അവതരിപ്പിച്ചുകൊണ്ടായിരിക്കും കമ്പനി പുതിയ പദ്ധതി ആവിഷ്‌ക്കരിക്കുക. ലണ്ടന്‍, ന്യൂയോര്‍ക്ക്, ടോക്യോ, മെക്‌സിക്കോ സിറ്റി, ബോസ്റ്റന്‍, സിഡ്‌നി തുടങ്ങിയ നഗരങ്ങളിലായിരിക്കും ഈ സേവനം ലഭ്യമാവുന്നത്.

നഗരത്തിലെ യാത്രകള്‍ക്ക് സാധാരണ ബസുകളും, ട്രെയിനുകളുമാണ് ഭിന്നശേഷിക്കാര്‍ ഉപയോഗപ്പെടുത്തുന്നതെന്നും താമസിയാതെ വീല്‍ ചെയര്‍ യാത്രയ്ക്ക് അനുയോജ്യമായ പാതകള്‍ മാപ്പില്‍ കൊണ്ടുവരുമന്നും ഗൂഗിള്‍ മാപ്പ്‌സ് പ്രൊഡക്റ്റ് മാനേജര്‍ റിയോ അകസാക വ്യക്തമാക്കി.

Top