നീറ്റ് പരീക്ഷാ പേടി; തമിഴ്‌നാട്ടില്‍ ഒരു വിദ്യാര്‍ഥി കൂടി ആത്മഹത്യ ചെയ്തു

ചെന്നൈ: ഞായറാഴ്ച നീറ്റ് പരീക്ഷ നടക്കാനിരിക്കെ തമിഴ്‌നാട്ടില്‍ വീണ്ടും ഒരു വിദ്യാര്‍ഥി കൂടി ആത്മഹത്യ ചെയ്തു.
നാമക്കല്‍ ജില്ലയിലെ തിരുച്ചെങ്കോട് സ്വദേശിയായ വ്യാപാരിയുടെ മകന്‍ മോത്തിലാല്‍ (21) ആണ് മരിച്ചത്. ഇതിനു മുന്‍പ് രണ്ട് തവണ നീറ്റ് പ്രവേശന പരീക്ഷ എഴുതിയ മോത്തിലാലിന് ജയിക്കാന്‍ സാധിച്ചിരുന്നില്ല.

ഇന്ന് നടക്കുന്ന പരീക്ഷയ്ക്കായി തയാറെടുത്തു വരുന്നതിനിടെയാണ് ദാരുണ സംഭവം. വീട്ടില്‍ തൂങ്ങിമരിക്കുകയായിരുന്നു.
ഒരാഴ്ചയ്ക്കിടെ നാലാമത്തെ വിദ്യാര്‍ഥിയാണ് തമിഴ്‌നാട്ടില്‍ ജീവനൊടുക്കുന്നത്.

Top