ഡല്‍ഹിയിലും പക്ഷിപ്പനി ഭീതി; കാക്കള്‍ ചത്തൊടുങ്ങുന്നു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പക്ഷിപ്പനി ഭീതി. നൂറിലധികം കാക്കകളെ ഡല്‍ഹി മയൂര്‍ വിഹാറിലെ പാര്‍ക്കില്‍ ചത്ത നിലയില്‍ കണ്ടെത്തി. ഇവയുടെ സാമ്പിള്‍ മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ പരിശോധനക്കായി അയച്ചിട്ടുണ്ട്.

കഴിഞ്ഞ രണ്ട് ദിവസമായി രാവിലെ കാക്കകളെ ചത്ത നിലയില്‍ കാണുന്നുണ്ടെന്ന് പാര്‍ക്ക് ജീവനക്കാരന്‍ പറയുന്നു. ഇന്ന് രാവിലെ മാത്രം 15-20 കാക്കകളെ ചത്ത നിലയില്‍ കണ്ടെത്തി. കഴിഞ്ഞ മൂന്ന്, നാല് ദിവസങ്ങള്‍ക്കിടെ നൂറോളം കാക്കകളാണ് ഇവിടെ ചത്തത്. ഡല്‍ഹി സര്‍ക്കാരില്‍ നിന്ന് ഒരു സംഘമെത്തി അഞ്ച് സാമ്പിളുകള്‍ കൊണ്ട് പോയി എന്നും പാര്‍ക്ക് ജീവനക്കാരന്‍ പറഞ്ഞു.

Top