കണ്ണിലെ ഭയം; ചൊവ്വാഴ്ചയുടെ ട്രയ്‌ലര്‍ പുറത്തുവന്നു

ജയ് ഭൂപതി സംവിധാനം ചെയ്യുന്ന ചൊവ്വാഴ്ചയുടെ ട്രെയിലര്‍ പുറത്തുവന്നു. ചിത്രത്തിലെ ഗാനങ്ങള്‍ ഇതിനോടകം തന്നെ ഹിറ്റാണ്. അതിനാല്‍ പ്രേക്ഷക പ്രതീക്ഷയുള്ളതാണ് ചൊവ്വാഴ്ച. കാന്താര ഫെയിം അജനീഷ് ലോക്നാഥിന്റെ സംഗീതത്തില്‍ സന്തോഷ് വര്‍മയുടെ വരികള്‍ മെറിന്‍ ഗ്രിഗറി ആലപിച്ച ‘നീയേയുള്ളു എന്നുമെന്‍’ എന്ന ഗാനം അടുത്തിടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. പായല്‍ രാജ്പുത്തിനെ കൂടാതെ പുതിയ ചിത്രത്തില്‍ ചൈതന്യ കൃഷ്ണ, അജയ് ഘോഷ്, ലക്ഷ്മണ്‍ തുടങ്ങി നിരവധി താരങ്ങളും പ്രധാന കഥാപാത്രങ്ങളാവുന്നു. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ദാശരധി ശിവേന്ദ്രയാണ്. നവംബര്‍ 17ന് ചിത്രം പാന്‍ ഇന്ത്യന്‍ തലത്തില്‍ റിലീസാകും.

സ്വാതി റെഡ്ഡി ഗുണുപതി, സുരേഷ് വര്‍മ, എം അജയ് ഭൂപതി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കന്നത്. അജയ് ഭൂപതിയുടെ പുതിയ ചിത്രത്തിന്റെ ബാനര്‍ മുദ്ര മീഡിയ വര്‍ക്ക്സ്, എ ക്രിയേറ്റീവ് വര്‍ക്‌സ് എന്നിവയാണ്. കലാസംവിധാനം മോഹന്‍ തല്ലൂരിയാണ്. കണ്ണിലെ ഭയമെന്ന ടാഗ്‌ലൈനില്‍ എത്തിയ ടീസറില്‍ ഗ്രാമീണരുടെ കണ്ണുകളിലെ ഭയത്തിന്റെ തകര്‍പ്പന്‍ ദൃശ്യങ്ങളാല്‍ ശ്രദ്ധേയമായിരുന്നു. ചൊവ്വാഴ്ച ഒരു ഹൊറര്‍ ചിത്രമാണ്.

അജനീഷ് ലോക്നാഥിന്റെ പശ്ചാത്തല സംഗീതം തന്നെയാണ് പ്രധാന ഹൈലൈറ്റ് എന്നാണ് റിപ്പോര്‍ട്ട്. സൗണ്ട് ഡിസൈനര്‍ രാജ കൃഷ്ണന്‍. കൊറിയോഗ്രാഫര്‍ ഭാനുവും ചൊവ്വാഴ്ച എന്ന ചിത്രത്തിന്റ പ്രൊഡക്ഷന്‍ ഡിസൈനര്‍ രഘു കുല്‍ക്കര്‍ണി, കോസ്റ്റ്യൂം ഡിസൈനര്‍ മുദാസര്‍ മുഹമ്മദ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സായികുമാര്‍ യാദവില്ലി, ഫൈറ്റ് മാസ്റ്റര്‍ റിയല്‍ സതീഷ്, പൃഥ്വി, തിരക്കഥ അജയ് ഭൂപതി പിആര്‍ഒ പി ശിവപ്രസാദ്, പുലകം ചിന്നരായ, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് ട്രെന്‍ഡി ടോളി(തനയ് സൂര്യ), ടോക്ക് സ്‌കൂപ്പ് എന്നിവരാണ്.

Top