എഫ്‌സിഐ ജീവനക്കാരിയെ ഗോഡൗണില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോട്ടയം: ചിങ്ങവനം എഫ്‌സിഐയിലെ ക്വാളിറ്റി കണ്‍ട്രോളര്‍ ഗോഡൗണിലെ മുറിയില്‍ മരിച്ചനിലയില്‍. മൂവാറ്റുപുഴ വെള്ളൂര്‍കുന്നം വില്ലേജ് ഓഫിസിലെ ഫീല്‍ഡ് ഓഫിസര്‍ കടുത്തുരുത്തി പൂഴിക്കോല്‍ രാജ്ഭവന്‍ ബിനുരാജിന്റെ ഭാര്യ എം.എസ്.നയനയെയാണ് (32) ഇന്നലെ രാത്രി ഏഴരയോടെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.

ജോലിക്കുശേഷം വീട്ടില്‍ എത്താതിരുന്നതിനെത്തുടര്‍ന്ന് വീട്ടുകാര്‍ സെക്യൂരിറ്റി ജീവനക്കാരനെ വിവരം അറിയിച്ചു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടത്.

ഇന്ന് ഇന്‍ക്വസ്റ്റ് നടപടി പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റും. മകന്‍:സിദ്ധാര്‍ഥ്.

 

Top