അടുത്ത സീസണിലേക്ക് മൂന്ന് യുവതാരങ്ങളെ നിലനിര്‍ത്തി എഫ് സി പൂനെ സിറ്റി

pune fc

ടുത്ത ഐ എസ് എല്‍ സീസണിന് മുമ്പ് ടീമിലെ യുവതാരങ്ങളെ നിലനിര്‍ത്തി എഫ് സി പൂനെ സിറ്റി. പ്രതിരോധ താരങ്ങളായ ഗുര്‍തജ് സിംഗ്, ലാല്‍ച്വന്‍മാവിയ ഫനായി, ഗോള്‍ കീപ്പര്‍ കമല്‍ജിത്ത് സിംഗ് എന്നിവരാണ് ടീമിനൊപ്പമുണ്ടാവുക എന്ന് പൂനെ സിറ്റി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. പൂനെയ്ക്ക് വേണ്ടി 18 മത്സരങ്ങളാണ് ഗുര്‍തജ് ഇക്കഴിഞ്ഞ സീസണില്‍ കളിച്ചത്.

2017-18 സീസണിലെ ആദ്യ മൂന്നു മത്സരങ്ങളിലാണ് പൂനെ സിറ്റിക്കായി കമല്‍ജിത്ത് വലകാത്തത്. ലാല്‍ച്വന്‍മാവിയ സീസണില്‍ പൂനെയ്ക്ക് വേണ്ടി 9 മത്സരങ്ങളിലും കളത്തിലിറങ്ങിയിരുന്നു.

Top