ഐഎസ്എല്ലിലെ എഫ്‌സി പൂനെ സിറ്റിയുടെ പരിശീലകനെ സസ്‌പെന്‍ഡ് ചെയ്തു

ranko popovic

പൂനെ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എഫ്‌സി പൂനെ സിറ്റിയുടെ മുഖ്യപരിശീലകനായ റാങ്കോ പൊപോവിക്കിനെ സസ്‌പെന്‍ഡ് ചെയ്തു. ഐഎസ്എല്‍ മത്സരത്തിനിടെ റഫറിയോട് മോശമായി പെരുമാറിയതിനെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ അച്ചടക്ക സമിതിയാണ് സസ്‌പെന്‍ഡ് ചെയ്തത്.

മത്സരത്തിനിടെ റഫറിക്കെതിരേയും മാച്ച് ഓഫീഷ്യല്‍സിനെതിരേയും പൊപോവിക്ക് മോശമായി പെരുമാറിയതിനെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചതെന്ന് സമിതി ചെയര്‍മാന്‍ ഉഷനാഥ് ബാനര്‍ജി പറഞ്ഞു.

Top