വമ്പന്‍ ജയത്തോടെ എഎഫ്സി ചാമ്പ്യന്‍സ് ലീഗിലേക്ക് യോഗ്യത നേടി എഫ്സി ഗോവ

ന്യൂഡല്‍ഹി: എഎഫ്സി ചാമ്പ്യന്‍സ് ലീഗിലേക്ക് നേരിട്ട് യോഗ്യത നേടി എഫ്സി ഗോവ. ഐഎസ്എല്‍ ആറാം സീസണിലെ ലീഗ് മത്സരങ്ങളില്‍ ഒന്നാം സ്ഥാനത്തെത്തിയതോടെയാണ് എഎഫ്സി കപ്പിലേക്ക് ടീം യോഗ്യത നേടിയത്. ആദ്യമായാണ് ഇന്ത്യന്‍ ടീം ഈ നേട്ടത്തിലെത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.

എഫ്സി ഗോവ ലീഗിലെ അവസാന മത്സരത്തില്‍ ജംഷേദ്പൂര്‍ എഫ്സിയെ ആണ് തോല്‍പ്പിച്ചത്. മറുപടിയില്ലാത്ത 5 ഗോളുകള്‍ക്കായിരുന്നു ടീം ജംഷേദ്പൂരിനെ മുട്ടുകുത്തിച്ചത്.

പോയന്റ് പട്ടികയില്‍ 18 കളികളില്‍നിന്ന് 39 പോയിന്റുമായി ഗോവ ഒന്നാം സ്ഥാനത്താണുള്ളത്. അവസാന മത്സരത്തില്‍ ഹ്യൂഗോ ബൗമസിന്റെ ഇരട്ടഗോളാണ് ഗോവയ്ക്ക് പിന്തുണയായത്.

Top