വരുന്ന ഐ എസ് എല്ലില്‍ നിര്‍മല്‍ ഛേത്രി ബൂട്ടണിയുക എഫ് സി ഗോവയ്ക്കു വേണ്ടി

Nirmal

ന്ത്യന്‍ ഡിഫന്‍ഡര്‍ താരം നിര്‍മല്‍ ഛേത്രി എഫ് സി ഗോവയ്ക്കു വേണ്ടിയാവും വരുന്ന ഐ എസ് എല്ലില്‍ കളിക്കുക. വ്യാഴാഴ്ചയാണ് ഇതു സംബന്ധിച്ച് തീരുമാനമുണ്ടായത്. കഴിഞ്ഞ സീസണില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനു വേണ്ടി കളിച്ച നിര്‍മല്‍ മുന്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സ് താരം കൂടിയാണ്.

27 കാരനായ നിര്‍മല്‍ 2014-15 കാലയളവിലാണ് ബ്ലാസ്‌റ്റേഴ്‌സിനു വേണ്ടി കളിച്ചത്. ഇന്നാണ് നിര്‍മല്‍ എഫ് സി ഗോവയ്ക്കു വേണ്ടി ബൂട്ടണിയും എന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. സിക്കിംകാരനായ താരം ഇന്ത്യയിലെ പ്രധാന ക്ലബ്ബുകള്‍ക്കു വേണ്ടിയെല്ലാം കളിച്ചിട്ടുണ്ട്.

Top