ലാ ലിഗ കിരീടം സ്വന്തമാക്കാന്‍ ബാഴ്‌സലോണ ഇന്ന് ഡിപോര്‍ടീവോ നേരിടും

ലാ ലിഗയില്‍ ഒരു പോയിന്റ് വ്യത്യാസത്തില്‍ കിരീടം കാത്തിരിക്കുന്ന ബാഴ്‌സലോണ ഇന്ന് ഡിപോര്‍ടീവോ ലാകൊറൂണയെ നേരിടും. ഞായറാഴ്ച അര്‍ധരാത്രിയിലാണ് മത്സരം. ഇന്ന് നടക്കുന്ന ആല്‍വേസ് അത്‌ലറ്റികോ മാഡ്രിഡ് മത്സരത്തില്‍ മാഡ്രിഡ് ജയിച്ചില്ലെങ്കില്‍ ബാഴ്‌സലോണ മത്സരത്തിനു മുന്‍പ് തന്നെ ചാമ്പ്യന്മാരാവും.

ഡീപോര്‍ട്ടിവയുമായുള്ള മത്സരത്തില്‍ സമനില നേടിയാലും നാലു കളി ബാക്കിനില്‍ക്കെ ബാഴ്‌സ ലാ ലിഗ കിരീടമണിയും. 30ാം കിങ്‌സ് കപ്പ് നേട്ടത്തിനു പിന്നാലെ ലാ ലിഗയിലെ 25ാം കിരീടം. ലീഗില്‍ 18ആം സ്ഥാനത്താണ് പുറത്താക്കല്‍ ഭീഷണി നേരിടുന്ന ഡീപോര്‍ട്ടിവ.

Top