ഫസല്‍ കൊലക്കേസ് ; താനടക്കമുള്ള നാലുപേര്‍ ചേര്‍ന്നാണ് കൊല നടത്തിയതെന്ന് സുബീഷ്‌

crime

കണ്ണൂര്‍: തലശേരി ഫസല്‍ കൊലപാതകത്തില്‍ പുതിയ വെളിപ്പെടുത്തലുമായി ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍. ഫസല്‍ വധക്കേസ് പ്രതി ചെമ്പ്ര സ്വദേശി സുബീഷിന്റെ് കുറ്റസമ്മത മൊഴിയാണ് പുറത്തു വന്നത്.

ഫസലിനെ താനും ആര്‍എസ്എസ് പ്രവര്‍ത്തകരായ പ്രതീഷ്, പ്രമേഷ്, ഷിനോയ് എന്നിവര്‍ ചേര്‍ന്ന് കൊലപ്പെടുത്തി എന്നാണ് സുബീഷിന്റെ മൊഴി. വാഹനത്തില്‍ എത്തി ഫസലിനെ ആക്രമിച്ച ശേഷം സ്ഥലത്ത് നിന്നും രക്ഷപെടുകയായിരുന്നു.

ആര്‍.എസ്.എസ് കൊടിമരവും ബോര്‍ഡും സ്ഥിരമായി നശിപ്പിച്ചതിന്റെ പ്രതികരാമായിട്ടാണ് ഫസലിനെ കൊന്നതെന്ന് സുബീഷിന്റെ കുറ്റസമ്മത മൊഴിയില്‍ പറയുന്നു.

സിപിഎം പ്രവര്‍ത്തകനായ മോഹനനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായപ്പോഴാണ് സുബീഷ് നിര്‍ണായക വിവരങ്ങള്‍ പോലീസിനോട് വെളിപ്പെടുത്തിയത്. മോഹനന്‍ വധക്കേസ് അന്വേഷിക്കുന്ന ഡിവൈഎസ്പി സദാനന്ദന്റെ മുന്നിലാണ് സുബീഷ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

Top