ഫസല്‍ വധം ; ആര്‍.എസ്.എസ് നേതാവുമായുള്ള സുബീഷിന്റെ ഫോണ്‍ സംഭാഷണവും പുറത്ത്

കണ്ണൂര്‍: തലശേരി ഫസല്‍ കൊലപാതകത്തില്‍ കൊലചെയ്തത് തങ്ങളാണെന്ന് വ്യക്തമാക്കി ആര്‍.എസ്.എസ് പ്രവര്‍ത്തകനായ തലശേരി ചെമ്പ്ര സ്വദേശി സുബീഷ് പൊലീസിന് നല്‍കിയ മൊഴിയുടെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ ഫോണ്‍ സംഭാഷണവും പുറത്ത്.

ഫസലിനെ കൊലപ്പെടുത്തിയതിന് ശേഷം സുബീഷ് ആര്‍.എസ്.എസ് നേതാവുമായി സംസാരിക്കുന്നതാണ് പുറത്ത് വന്ന ഫോണ്‍ സംഭാഷണമെന്ന് ഫസലിന്റെ സഹോദരന്‍ പറഞ്ഞു.

ഫസലിനെ എങ്ങനെയാണ് കൊലപ്പെടുത്തിയത്, എത്ര പേര് കൊലപാതകത്തില്‍ ഉള്‍പ്പെട്ടിരുന്നു എന്ന് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിവരിക്കുന്ന ഫോണ്‍ സംഭാഷണമാണ് പുറത്ത് വന്നിരിക്കുന്നത്. ഫസലിനെ വെട്ടിയത് താനാണെന്ന് സംഭാഷണത്തില്‍ വ്യക്തമാകുന്നു. ഫോണ്‍ സംഭാഷണം കുറ്റമൊഴിയുടെ വീഡിയോയ്‌ക്കോപ്പം ഫസലിന്റെ സഹോദരന്‍ കോടതിയില്‍ ഹാജരാക്കി.

Top